ചെറുതോണി . ഏഴ് ഉത്സവ ദിനങ്ങൾ മലയോര ജനതനക്ക് സമ്മാനിച്ച കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് ആവേശകരമായ സമാപനം. . പൂർണ്ണമായും ഗ്രാമീണ പശ്ചാത്തലത്തിൽ നടന്ന ഫെസ്റ്റ് സാമ്പത്തിക വിജയം നേടി എന്നതും ശ്രദ്ധേയമായി. ഒരുലക്ഷത്തോളം പേർ എത്തുമെന്ന് തന്നെ സംഘാടകർ പ്രതീക്ഷിച്ചിരുന്നു .സംഘാടകരുടെ പ്രതീക്ഷകൾക്കൊത്ത് ജനപങ്കാളിത്തം ഉയർന്നതും ഫെസ്റ്റിന് മാറ്റുകൂട്ടി. ഇന്നലെ രാവിലെ 11 ന് പൂർവ്വവിദ്യാർത്ഥി സംഗമവും കുടിയേറ്റ കർഷകരെ ആദരികൽ ചടങ്ങും നടന്നു. സമാപന സമ്മേളനം ഹരിതകേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു. മുൻ എം പി ജോയ്സ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. എസ് ടി അഗസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു.