കട്ടപ്പന: കിസാൻസഭ ജില്ലാ സമ്മേളനം മൂന്ന്, നാല് തീയതികളിൽ കട്ടപ്പനയിൽ നടക്കും. മൂന്നിന് നെടുങ്കണ്ടത്തുനിന്നു പതാക ജാഥയും അമരാവതിയിൽ നിന്നു കൊടിമര ജാഥയും പൂപ്പാറയിൽ നിന്നു ബാനർജാഥയും കട്ടപ്പനയിലെത്തും. വൈകിട്ട് നാലിന് നഗരസഭ മിനി സ്‌റ്റേഡിയത്തിൽ പതാക ഉയർത്തൽ, അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. വി. ചാമുണ്ണി, കെ.കെ. ശിവരാമൻ, മാത്യു വർഗീസ്, സി.എ. ഏലിയാസ്, പി.കെ. സദാശിവൻ, ജോയി അമ്പാട്ട്, ബെന്നി മാത്യു, കെ.ആർ. ഷാജി തുടങ്ങിയവർ പ്രസംഗിക്കും. നാലിന് രാവിലെ 11 ന് പ്രതിനിധി സമ്മേളനം വി. ചാമുണ്ണി ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതുചർച്ചയും തെരഞ്ഞെടുപ്പും നടക്കുമെന്ന് ജില്ലാ സെക്രട്ടറി മാത്യു വർഗീസ്, വി.ആർ. ശശി, ടി.സി. കുര്യൻ, അഡ്വ. വി.എസ്. അഭിലാഷ്, കെ.എൻ. കുമാരൻ, രാജൻകുട്ടി മുതുകുളം എന്നിവർ അറിയിച്ചു.