കട്ടപ്പന: യൂത്ത് യുണൈറ്റഡ് ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ ചേന്നാട്ടുമറ്റം ജംഗ്ഷനിൽ ഇൻഡോർ ബാഡ്മിന്റൺ അക്കാദമി ഇന്ന് തുറക്കും. രാവിലെ 10 ന് ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് സൈജൻ സ്റ്റീഫൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ കൗൺസിലർ മനോജ് എംതോമസ് അദ്ധ്യക്ഷത വഹിക്കും. പരിശീലകൻ രെഹാൻ ഹക്കിന്റെ നേതൃത്വത്തിൽ എല്ലാദിവസവും പരിശീലനം ഉണ്ടാകും. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ക്ലാസുകളും വനിതകൾക്കായി ശാരീരികക്ഷമത പരിശീലനവും ഉണ്ടാകുമെന്ന് ഭാരവാഹികളായ സണ്ണി ജോസഫ്, എം. സബീബുള്ള, സിറിൾ സക്കറിയ, സിജോമോൻ ജോസ്, സെനോൺ സിതോമസ് എന്നിവർ അറിയിച്ചു.