കുമളി : മഹാത്മ ഗാന്ധിയുടെ ബാല്യം മുതൽ രക്തസാക്ഷിത്വം വരെയുള്ള എഴുപതോളം ചിത്രങ്ങൾ കോർത്തിണക്കി കുമളിയിൽ ചിത്ര പ്രദർശനം നടത്തി... അഴുത ബ്ലോക്ക് പഞ്ചായത്തഗം കെ. എ. അബ്ദുൾ റസാഖ് വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് സംഘടിപ്പിച്ചത്. ചിത്രകാരനായ അബ്ദുൾ റസാഖാണ് ഒരു മാസം കൊണ്ടാണ് എഴുപത് ഓയിൽ പേസ്റ്റ് ചിത്രങ്ങൾ വരച്ചത്. കേരള നിയമസഭയിലെ നൂറ്റി നാല്പത് എം. എൽ. എമാരുടെ ചിത്രങ്ങൾ, ചെഗുവര, ഫിഡൽ കാസ്‌ട്രോ എന്നിവരുടെ വിവിധ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച പ്രദർശനം അബ്ദുൾ റസാഖ് നേരത്തെ സംഘടിപ്പിച്ചിരുന്നു. വിവിധ ചിത്രങ്ങൾ കോർത്തിണക്കി കുമളി റോസാപ്പൂക്കണ്ടത്ത് ആർട് ഗാലറി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രകാരൻ. പ്രദർശനം ഇന്ന്സമാപിക്കും.