തൊടുപുഴ: നാഷണൽ പെർമിറ്റ് ലോറി വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. തൊടുപുഴപാലാ റോഡിൽ നെല്ലാപ്പാറ വളവിലാണ് ഇന്നലെ രാവിലെ പത്തരയോടെ ലോറി മറിഞ്ഞത്. വളവു വീശിയെടുക്കുന്നതിനിടെ വാഹനം റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു. കരിങ്കുന്നം പൊലീസും തൊടുപുഴയിൽ നിന്നു ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് റോഡിൽ വീണ ഓയിൽ ഫയർഫോഴ്സ് വെള്ളം ചീറ്റിച്ച് കഴുകി വൃത്തിയാക്കി.