ഇടുക്കി : ദേവികുളം താലൂക്കിലെ റവന്യൂ ഓഫീസുകളിൽ 2000 മുതൽ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ സൗഹൃദസദസ്സ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി എട്ട്, ഒൻപത് തിയതികളിൽ ദേവികുളം ശ്രീ മൂലം ക്ളബ്ബ് ഹാളിലാണ് സദസ്സ്. ജീവനക്കാരുടെ പരിചയം പുതുക്കൽ, കലാപരിപാടി, സമ്മേളനം, ഉപഹാര സമർപ്പണം എന്നിവ നടക്കും. കൂട്ടായ്മയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി രണ്ടിനകം 9496338557, 94478 25905 നമ്പരുകളിൽ ബന്ധപ്പെടുക.