ആരോഗ്യവകുപ്പ്
കൺട്രോൾ തുറന്നു

ഇടുക്കി : കൊറോണ വൈറസ് രോഗം സംബന്ധിച്ച് ജില്ലയിൽ ആരും ആശങ്കപ്പെടേണ്ടെന്നും രോഗമൊന്നും ജില്ലയിൽ സ്ഥരീകരിക്കപ്പെട്ടിട്ടില്ലെന്നും ജില്ലാ കളക്ടർ എച്ച്. ദിനേശനും ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു. ജില്ലയിൽ ചൈനയിൽ നിന്നും മടങ്ങിവന്ന 21 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. എങ്കിലും 28 ദിവസം വരെ വീടുകളിൽ നീരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.കൊറോണ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ നിന്നെത്തിയവർ ആരോഗ്യ വകുപ്പിനെ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.അത്തരം രാജ്യങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകളുടെ വിവരം ഹോട്ടൽ/റിസോർട്ട് ഉടമകൾ തൊട്ടടുത്ത ആരോഗ്യസ്ഥാപനങ്ങളിൽ അറിയിക്കണം. ഇതു സംബന്ധിച്ച യോഗം മൂന്നാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ചേരും. ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും അൽ അസർ മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്.രോഗം സംശയിക്കപ്പെടുന്നവിരിൽ നിന്ന് സാംപിൾ ശേഖരിക്കാനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും തുറന്നിട്ടുണ്ട്. (ഫോൺ04862233149) കൺട്രോൾ റും നമ്പറിലോ ജില്ലാ സർവയ്ലൻസ് ഓഫീസർ (ഫോൺ9495962691) നമ്പറിലോ വിളിച്ച് വൈദ്യോപദേശം തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.