ചെറുതോണി: സമഗ്രശിക്ഷ ഇടുക്കി അറക്കുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ മൂന്ന് നാല് ക്ലാസുകളിലെ ഗണിത ലാബ് പ്രവർത്തനം വിശകലനം ചെയ്യുന്നതിനായുള്ള ദ്വിദിനശില്പശാലയ്ക്ക് തുടക്കമായി. മുട്ടം ഗവ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ മോഹനൻ നിർവ്വഹിച്ചു. സ്‌ക്കൂൾ പ്രിൻസിപ്പാൾ ജി ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി.അയത്തിൽ, സ്‌ക്കൂൾ വൈസ് പ്രിൻസിപ്പാൾ എൻ.രമാ കുമാരി, ബി.ആർ.സി ട്രെയിനർ വിനീഷ്യാ എസ്, സെറിൻ പ്രകാശ്, നീതു എം.എം എന്നിവർ പ്രസംഗിച്ചു.