തൊടുപുഴ: നഗരത്തിലെ ഇലക്ട്രോണിക്‌സ്-ഇലക്ട്രിക്കല്‍ സാധനങ്ങളുടെ വിതരണ സ്ഥാപനം കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ഇടുക്കി റോഡില്‍ കെ എസ്ആര്‍ടിസി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന അജയ് ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിലാണു വ്യാഴാഴ്ച രാത്രി 11.30 ഓടെ തീപിടിത്തമുണ്ടായത്. തൊടുപുഴ ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണു തീയണച്ചത്.