തൊടുപുഴ : ബാങ്ക് ജീവനക്കാരുടെ സേവന വേതന കരാർ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി. യു.) നേതൃത്വത്തിലുള്ള അഖിലേന്ത്യ ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണ്ണം. ജില്ലയിൽ അടിമാലി കട്ടപ്പന തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്രികൃത പ്രകടനവും ധർണ്ണയും നടത്തി. ഇരുപത് ശതമാനം വേതന വർദ്ധന അനുവദിക്കുക, പങ്കാളിത്ത പെൻഷൻ നിറുത്തലാക്കുക, പെൻഷനും കുടുംബപെൻഷും പരിഷ്‌കരികുക, പ്രവർത്തി ദിനങ്ങൾ അഞ്ചായി ചുരുക്കുക, ഓഫീസർമാരുടെ പ്രവർത്തി സമയം നിജപ്പെടുത്തുക, കരാർ തൊഴിലാളികൾക്ക് തുല്യം വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പണിമുടക്ക്.
തൊടുപുഴയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സിണ്ടിക്കേറ്റ് ബാങ്കിന് സമീപം സമാപിച്ചു. തുടർന്ന് തൊടുപുഴ ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരിയും സാഹിത്യകാരിയുമായ . ജാനെറ്റ് ആൻഡ്രൂസ് ഉത്ഘാടനം ചെയിതു. ബി.ഇ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സനിൽ ബാബു എൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ജില്ലാ കൺവീനർ നഹാസ് പി സലിം സമരത്തിനാധാരമായ ഡിമാന്റുകൾ വിശദീകരിച്ചു. എ.ഐ.ബി.ഒ.സി ജില്ലാ സെക്രട്ടറി ജോയ് എബ്രഹാം, എ.ഐ.ബി.ഇ.എ ജില്ലാ ചെയർമാൻ എബിൻ ജോസ്, അനിൽകുമാർ എസ്, എൻ പി ജോസഫ്, അരവിന്ദ് എസ്, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നു ജീവനക്കാർ പ്രകടനവും ധർണ്ണയും നടത്തും.