തൊടുപുഴ: കേൺഗ്രസ്സിന്റെ അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും പരസ്യ പ്രസ്താവന നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൊടുപുഴയിൽ ഡി.സി.സി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ വലിയ വിജയം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടാകണം. ഇടുക്കി ജില്ലാ പദയാത്ര ഫെബ്രുവരി 28ന് വണ്ണപ്പുറത്ത് നിന്നും ആരംഭിച്ച് ഏപ്രിൽ 2ന് നെടുംകണ്ടത്ത് സമാപിക്കുന്നതിനും തീരുമാനിച്ചു. 600 കിലോമീറ്റർ കാൽനടയായി എല്ലാ പഞ്ചായത്തുകളിലൂടെയും കടന്നാണ് പദയാത്ര സമാപിക്കുന്നത്. ഇതോടനുബന്ധിച്ച് 1000 ത്തോളം പൊതുയോഗങ്ങൾ സംഘടിപ്പിക്കും. സർവ്വകക്ഷി യോഗ തീരുമാനം ഒന്നരമാസം കഴിഞ്ഞിട്ടും നടപ്പാക്കാത്ത സംസ്ഥാന സർക്കാർ നടപടികെ.പി.സി.സി ജനറൽ സെക്രട്ടറിമാരായി നിയമിക്കപ്പെട്ട റോയി കെ പൗലോസ്,ഡോ.മാത്യു കുഴൽ നാടൻ എന്നിവർക്ക് ഡി.സി.സി സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് അഡ്വ.ഇബ്രാഹിം കുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.എം അഗസ്തി,ജോയ് തോമസ്,അഡ്വ.എസ് അശോകൻ,പി.പി സുലൈമാൻ റാവുത്തർ,സി.പി മാത്യു,ആർ ബാലൻ പിള്ള,കൊച്ചു ത്രേസ്യ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.