തൊടുപുഴ : ഈസ്റ്റ് കലൂർ ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്ന് ചെന്നൈയിലേക്ക് ആകാശയാത്ര നടത്തും. പ്ളാനിട്ടോറിയം,​ നാഷണൽ പാർക്ക്,​ മറീന ബീച്ച്,​ ലൈറ്റ് ഹൗസ് എന്നിവ സന്ദർശിച്ച് രാത്രി 9 ന് തിരിച്ചെത്തും. സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് ആകാശയാത്ര. ഹെഡ്മാസ്റ്റർ ഗോഡ്‌വിൻ റോഡ്രിഗ്സ്,​ വാർഡ് മെമ്പർ ഡെന്നി ഫ്രാൻസിസ്,​ പി.ടി.എ പ്രസിഡന്റ് വി.എം സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആകാശയാത്ര.