മുട്ടം : തയ്യക്കാവ് ഭഗവതി ക്ഷേത്രത്തിൽ അശ്വതി ഭരണി മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ പതിവ് പൂജകൾ,​ 8 മുതൽ 12 വരെ പൊങ്കാല,​ ഉച്ചപൂജ,​ പ്രസാദ ഊട്ട്,​ വൈകിട്ട് 6 മുതൽ ദീപാരാധന,​ വിശേഷാൽ പൂജകൾ,​ കളപൂജ,​ തിരുമുമ്പിൽ പറവയ്പ്പ്,​ രാത്രി 9.30 ന് നാടകം. നാളെ രാവിലെ പതിവ് പൂജകൾ,​ 8 മുതൽ 11 വരെ ശ്രീബലി,​ കുംഭകുടം,​ ഉച്ചപൂജ,​ തിരുമുമ്പിൽ പറവയ്പ്പ്,​ 12 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6 മുതൽ ദീപാരാധന,​ അത്താഴപൂജ,​ കളംപൂജ,​ വിളക്കിനെഴുന്നള്ളിപ്പ്,​ തിരുമുമ്പിൽ പറവയ്പ്പ്,​ രാത്രി 10 ന് നൃത്തനാടകം,​ ഗരുഡൻ തൂക്കം,​ ആറാട്ടെഴുന്നള്ളിപ്പ്.