കാസർകോട്: പൗരത്വ നിയമഭേദഗതിക്കെതിരേ ഇന്ത്യ എല്ലാവരുടേതുമാണ് എന്ന മുദ്രാവാക്യമുയർത്തി 11, 12 തീയതികളിൽ നീലേശ്വരം മുതൽ കുമ്പള വരെ ദേശ് രക്ഷാ മാർച്ച് നടത്താൻ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. 11ന് രാവിലെ നീലേശ്വരത്തു നിന്നും കാൽനടയായി ആരംഭിക്കുന്ന മാർച്ച് വൈകുന്നേരം മാണിക്കോത്ത് മഡിയൻ ജംഗ്ഷനിൽ സമാപിക്കും. പിറ്റേദിവസം രാവിലെ ഉദുമയിൽ നിന്നും ആരംഭിച്ച് വൈകിട്ട് കുമ്പളയിൽ സമാപിക്കും.

ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനാണ് ജാഥാക്യാപ്റ്റൻ. ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി വൈസ് ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പി. ഹമീദലി ഡയറക്ടറുമായിരിക്കും. സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, എം.സി. ഖമറുദ്ദീൻ എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. മുഹമ്മദ് കുഞ്ഞി രക്ഷാധികാരികളായിരിക്കും.