മട്ടന്നൂർ: തില്ലങ്കേരി കാർക്കോട്ടെ കുന്നുമ്മൽ വീട്ടിൽ രയരോത്ത് ശങ്കരൻ നായർ (70) ആസിഡ് കഴിച്ച് ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രി ന്യൂ ഇയർ ആഘോഷത്തിന്റെ മറവിൽ ഒരുസംഘം ശങ്കരൻ നായരെ വീട്ടിൽ കയറി അസഭ്യം പറയുകയും മർദ്ദിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യ: രോഹിണി. മക്കൾ: രമ്യ, രഞ്ജിനി. മരുമക്കൾ: അനിൽകുമാർ, മോഹനൻ.
മുഴക്കുന്ന് എസ്.ഐ. എൻ.എം ബിജോയി ഇൻക്വസ്റ്റ് നടത്തിയമൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ചാവശേരി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
ഒരുസംഘം ആർ.എസ്.എസ്സുകാർ വീട്ടിൽകയറി ആക്രമിച്ചതിൽ മനംനൊന്താണ് ആസിഡ് കഴിച്ചതെന്ന് ഭാര്യ രോഹിണി മുഴക്കുന്ന് പൊലീസിന് മൊഴി നൽകി.