കണ്ണൂർ : പൗരത്വ നിയമഭേദഗതിക്കെതിരെ മതേതര സ്വഭാവമുള്ള സംഘടനകളെയും, വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഭരണഘടനസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ 13 ന് വൈകുന്നേരം 5 മണിക്ക് വമ്പിച്ച റാലി സംഘടിപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാകമ്മിറ്റി തീരുമാനിച്ചു. റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മറ്റു പ്രമുഖ നേതാക്കൾ പങ്കെടുക്കും.
ജനുവരി 26 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന മനുഷ്യമഹാശൃംഖലയുടെ ഭാഗമായി ജില്ലയിൽ നടക്കുന്ന രണ്ട് വാഹനപ്രചരണ ജാഥ നടക്കും. എം വി ജയരാജൻ നയിക്കുന്ന വടക്കൻ മേഖല ജാഥ ജനുവരി 17 ന് പുളിങ്ങോത്ത് നിന്ന് നിന്ന് തുടങ്ങി 22 ന് കണ്ണൂർ സിറ്റിയിൽ സമാപിക്കും.
യോഗത്തിൽ കെ പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ പി സഹദേവൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എം .വി ജയരാജൻ,സി .രവീന്ദ്രൻ, സുഭാഷ് അയ്യോത്ത്, കെ .സി. ജേക്കബ്, കെ. മനോജ്, കെ .കെ. രാജൻ, സിറാജ് തയ്യിൽ, വി. കെ. ഗിരിജൻ, സി .പി. ഷൈജൻ, താജൂദ്ദീൻ മട്ടന്നൂർ, ജോസ് ചെമ്പേരി, സി .വത്സൻ, കെ. കെ ജയപ്രകാശ്, ഇ. പി .ആർ വേശാല, ജോൺ ജോസഫ്, അഡ്വ എ .ജെ. ജോസഫ് എന്നിവർ സംസാരിച്ചു.