മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന കലാസ്വാദക കൂട്ടായ്മയ്ക്ക് പള്ളൂരിൽ നാളെ തുടക്കം കുറിക്കും. എല്ലാ ശനിയാഴ്ച കളിലും നടത്തുന്ന നൃത്തവും സംഗീതവും സമന്വയിപ്പിച്ചു കൊണ്ടുള്ള ആടാം പാടാം എന്ന കലാസ്വാദക കൂട്ടായ്മയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് ചലച്ചിത്ര പിന്നണി ഗായകൻ മുസ്തഫ നിർവ്വഹിക്കും.