തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ശ്രീരാമവില്യം കഴകം സ്വർണ്ണ പ്രശ്നത്തിന് ഇന്നലെ തുടക്കമായി. പയ്യന്നൂർ സദനം നാരായണൻ ജ്യോത്സ്യരുടെ നേതൃത്വത്തിലാണ് സ്വർണ്ണ പ്രശ്ന ചിന്ത നടക്കുന്നത്. ക്ഷേത്രം സ്ഥാനികരോടൊപ്പം ഉപ ക്ഷേത്രങ്ങളായ ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യ, തടിയൻ കൊവ്വൽ മുണ്ട്യ, കുറുപ്പള്ളി അറ, പടന്ന മുണ്ട്യ എന്നീ ആരാധനാലയങ്ങളിലെ ആചാര സ്ഥാനികർ , ഭരണ സമിതിയംഗങ്ങൾ, നാട്ടുകാർ തുടങ്ങിയ വലിയൊരു വിശ്വാസ സമൂഹം ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു. അടുത്ത ദിവസവും പ്രശ്ന ചിന്ത തുടരും. പെരുങ്കളിയാട്ടമടക്കമുള്ളവയെക്കുറിച്ചുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പ്രശ്ന ചിന്ത തീരുമാനിച്ചത്.