പയ്യന്നൂർ: ശ്രീനാരായണ ഗുരുദേവ ശിഷ്യനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സ്വാമി ആനന്ദതീർത്ഥന്റെ 115ാം ജന്മവാർഷിക ദിനം പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയത്തിൽ ആഘോഷിച്ചു.
രാവിലെ വിശേഷാൽ പൂജ, പ്രാർത്ഥന,സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവക്ക് ശേഷം നടന്ന ജയന്തി സമ്മേളനം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു.
സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് പ്രസിഡന്റ്് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: വി.കെ.രവീന്ദ്രൻ,
ഡോ: പ്രിയ പിലിക്കോട് , പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് എം .ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ട്രസ്റ്റ് സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതവും
എ.കെ.പി.നാരായണൻ നന്ദിയും പറഞ്ഞു.പ്രീതി ഭോജനവും ഉണ്ടായിരുന്നു.