കണ്ണൂർ: കർഷകത്തൊഴിലാളി യൂണിയൻ ദേശീയ പ്രസിഡന്റായി എ. വിജയരാഘവനെയും ജനറൽ സെക്രട്ടറിയായി തെലങ്കാനയിൽ നിന്നുള്ള ബി. വെങ്കട്ടിനെയും തിരഞ്ഞെടുത്തു. ഇന്നലെ സമാപിച്ച ഒമ്പതാമത് ദേശീയ സമ്മേളനം ഏകകണ്ഠമായാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം.വി. ഗോവിന്ദൻ, കെ. കോമളകുമാരി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ബി. രാഘവനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. 61 അംഗ കേന്ദ്ര വർക്കിംഗ് കമ്മിറ്റിയിൽ പത്തു പേർ സ്ത്രീകളാണ്. എം.വി. ഗോവിന്ദൻ, എൻ.ആർ. ബാലൻ, ബി. രാഘവൻ, സി.ടി. കൃഷ്ണൻ, ആനാവൂർ നാഗപ്പൻ, സി.പി. ദേവദർശൻ, പി.കെ. ബിജു, കെ. കോമളകുമാരി, ലളിതബാലൻ, ഒ.എസ്. അംബിക എന്നിവരാണ് കേരളത്തിൽ നിന്നുള്ള വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ.