കാഞ്ഞങ്ങാട്: സൗത്ത് മുത്തപ്പനാർകാവിന് സമീപത്തെ പരക്കോട്ട് ഏഴോത്ത് മുത്തപ്പൻ പൊടിക്കളം പുനഃപ്രതിഷ്ഠാ കലശ മഹോത്സവവും അന്തിത്തിറ വെള്ളാട്ടവും മാർച്ച് 25, 26 തീയ്യതികളിൽ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള അടയാളം കൊടുക്കൽ ചടങ്ങ് രവി മടയന്റെ കാർമ്മികത്വത്തിൽ നടന്നു. ശ്രീജിത്ത് പെരുവണ്ണാൻ, അമ്പു പെരുവണ്ണാൻ, രമേശൻ പെരുവണ്ണാൻ, രാഘവൻ, വത്സരാജൻ, വി. കുഞ്ഞിക്കണ്ണൻ, വി. കാകുത്സൻ, വി. അച്യുതൻ, ചന്ദ്രൻ കാവുന്തല, വി. സുകുമാരൻ എന്നിവർ നേതൃത്വം നൽകി. മാർച്ച് 25ന് രാവിലെ 5 ന് ഗണപതി ഹോമം തുടർന്ന് 9.40നും 10.50നും ഇടയിൽ പുനഃപ്രതിഷ്ഠ, തുടർന്ന് പയംകുറ്റി.