കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലാമിപ്പള്ളി പുതിയ ബസ്‌ സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച രാപ്പകൽ സമരം പ്രതിഷേധത്തെരുവ് ജാമിയാ മിലിയ വിദ്യാർത്ഥിനി അബ്‌റീ ദബാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അഭിരാം അധ്യക്ഷനായി. എസ്.എഫ്‌.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആദർശ് എം. സജി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം, പ്രവീൺ പാടി, നാടകപ്രവർത്തകൻ ബിജു ഇരിണാവ്, വിപിൻ രാജ് പായം, പി.എം ആതിര, ദില്ലി സർവ്വകലാശാല വിദ്യാർത്ഥി എ. ജിതിൻ, ജയ നാരായണൻ, എ. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു. സമരം ഇന്നുരാവിലെ സമാപിക്കും.

പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച രാപ്പകൽ സമരം പ്രതിഷേധത്തെരുവ് ജാമിയാ മിലിയ വിദ്യാർത്ഥിനി അബ്‌റീ ദബാനു ഉദ്ഘാടനം ചെയ്യുന്നു