കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിൽ നോർത്ത് കോട്ടച്ചേരിയിൽ ഉണ്ടായ റോഡപകടത്തിൽ ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ സി. ഷുക്കൂറി (58) നു പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. അതിഞ്ഞാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഡിവൈഡറിലേക്കു കയറി. ഷുക്കൂറിന് നിസാര പരിക്കേറ്റു.