പിലിക്കോട്: മത്സ്യവിൽപ്പന നടത്തുന്ന സ്ത്രീതൊഴിലാളിയുടെ ദേഹത്തേക്ക് കാർ പാഞ്ഞുകയറി. മത്സ്യത്തൊഴിലാളിക്കും മത്സ്യം വാങ്ങാൻ വന്നയാൾക്കും പരിക്കേറ്റു. മത്സ്യത്തൊഴിലാളി ചന്ദ്രമതി മാണിയാട്ട് (45), വെള്ളച്ചാലിലെ സുനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ കാലിക്കടവ് ബസ് സ്റ്റോപ്പ് പരിസരത്താണ് സംഭവം. ചെറുവത്തൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇരുവരെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.