പയ്യന്നൂർ: കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനത്തിന് പയ്യന്നൂരിൽ തുടക്കമായി. തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്ര പരിസരത്ത് ടി.ടി.രാമൻ പണിക്കർ നഗറിൽ

ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. പി.പി. ദാമോദരൻ, കെ.കമലാക്ഷൻ, കെ.വി. ബാബു, ചോയ്യമ്പു, സുരേന്ദ്രൻ അന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.
സുവനീർ പ്രകാശനവും മറത്തുകളി ഉദ്ഘാടനവും കാലിക്കറ്റ് സർവകലാശാല സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് മുൻ പ്രൊഫസർ ഡോ. എ.കെ. നമ്പ്യാർ നിർവഹിച്ചു. സദനം നാരായണപൊതുവാൾ ഏറ്റുവാങ്ങി. പി. ദാമോദരൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് മറത്തുകളിയും പൂരക്കളി പ്രദർശനവു നടന്നു. സമ്മേളനത്തിന് മുന്നോടിയായി പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ണങ്ങാട്ടു നിന്ന് സമ്മേളനവേദിയിലേക്ക് വിളംബരഘോഷയാത്ര നടന്നു.

ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വൈകീട്ട് നാലിന് സാംസ്‌കാരിക സമ്മേളനം സി.കൃഷ്ണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.

പയ്യന്നൂരിൽ നടക്കുന്ന കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു.