തലശ്ശേരി: പൊന്ന്യം കുണ്ടുചിറ അണക്കെട്ടിനുസമീപത്തുള്ള
സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽ അത്യുഗ്രശേഷിയുള്ള ബോംബുകൾ
കണ്ടെടുത്തു. രണ്ടു പ്ലാസ്റ്റിക് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന
13 സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ്
കതിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ കാലത്ത് 9.30നാണ് റെയ്ഡ് നടത്തിയത്.
കതിരൂർ എസ്. ഐ ദിലീപ് ബാലക്കണ്ടി, എ. എസ്. ഐ ജയപ്രകാശ്, ജോഷിത്ത്,
വിജിത്ത്, സതീശൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പിടിച്ചെടുത്ത
ബോംബുകൾകണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡ് കസ്റ്റഡിിലെടുത്ത്
നിർവീര്യമാക്കി.