തലശ്ശേരി പന്ന്യന്നൂർ പനക്കാട്ട് ശ്രീ കുറമ്പ ഭഗവതി ക്ഷേത്രം
ചതുർദിന താലപ്പൊലി മഹോത്സവം 13മുതൽ 16 വരെ നടക്കും.

ജില്ലാ തല ലേഖന മത്സരം

തലശ്ശേരി: സംസ്ഥാന ലൈബ്രറി കൗൺസിൽ 75 ാം വാർഷികം പ്രമാണിച്ച്
തലശ്ശേരി പാനൂർ മേഖല കേന്ദ്രീകരിച്ച് 19 ന് സംഘടിപ്പിക്കുന്ന
സാംസ്‌കാരിക മാമാങ്കത്തിന്റെ അനുബന്ധ പരിപാടിയായി കണ്ണൂർ ജില്ല തല ലേഖന
മത്സരം സംഘടിപ്പിക്കുന്നു. ലൈബ്രറിപ്രസ്ഥാനം പിന്നിട്ട 75 വർഷംഅതിന്റെ
നാളത്തെ പ്രസക്തി എന്നവിഷയത്തിലാണ് ലേഖന മത്സരം സംഘടിപ്പിക്കുന്നത്.
സൃഷ്ടികൾ അഞ്ചു പേജിൽ കവിയരുത്. , മുകുന്ദൻ മഠത്തിൽ, ആച്ച്യത്ത്, പി. ഒ ഉമ്മൻ
ചിറ തലശ്ശേരി 670649 എന്നവിലാസത്തിൽ ജനുവരി 10 ന് അകം ലഭിച്ചിരിക്കണം.
ഫോൺ. 9388461093.

മാത്‌സ് ക്വിസ് മത്സരം

തലശ്ശേരി ഇൻസ്‌പയർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ
വിദ്യാർത്ഥികൾക്കായി മാത്‌സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 11
ന് കാലത്ത് 10 മണിക്ക് അക്കാദമി ഹാളിലാണ് മത്സരം നടക്കുക. ഒന്നു മുതൽ
മൂന്ന് വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം രണ്ടായിരം, ആയിരം,
അഞ്ഞൂറ് രൂപ അടിസ്ഥാനത്തിൽ ക്യാഷ് പ്രൈസും മൊമെന്റോയും
സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് സമ്മാനം.
വിദ്യാർത്ഥികൾ ഈ മാസം 10 ന് അകം 7902757861 എന്ന നമ്പറിൽ
ബന്ധപ്പെടണം.ഈ നമ്പറിൽ വാട്‌സ് അപ് വഴിയും രജിസ്റ്റർ
ചെയ്യാം.

ഫേബ് ലേൺ ഏഷ്യ 2020

തലശ്ശേരിയിൽ നിന്ന്

വിദ്യാർത്ഥികൾ

തലശ്ശേരി: തായ്‌ലാൻഡിൽ നടക്കുന്ന ഫേബ് ലേൺ ഏഷ്യ 2020 അന്താരാഷ്ട്ര
മേളയിലേക്ക് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളെ പ്രോജക്ട്
അവതരിപ്പിക്കാനായി തിരഞ്ഞെടുത്തതായി സ്‌കൂൾ പ്രിൻസിപ്പൽ ഷീല
വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളായ
ഗൗതം മോഹൻദാസ്, അശോക് കുമാർ എന്നിവർക്കാണ് മേളയിൽ
പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

മേജർ പി. ഗോവിന്ദൻ, ടി. എം. ദിലീപ് കുമാർ, വൈസ്
പ്രിൻസിപ്പൾ അരുണ ബിജുലാൽ, സിഷ സഗീഷ്, ജിൻസി ശ്രീജിത്ത്
എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

എം. സി. സിയിൽ ത്രിദിന പരിശീന ക്വാമ്പ്

തലശ്ശേരി: മലബാർ കാൻസർ സെന്ററിലെ ബയോകെമിസ്ട്രി
വിഭാഗം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ
10, 11, 12 തിയതികളിലായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ലബോറട്ടറി ജീവനക്കാർ, ഫീർമസിസ്റ്റുകൾ, റേഡിയേഷൻ
ടെക്‌നീഷ്യൻമാർ, നഴ്‌സുമാർ, പാരമെഡിക്കൽ അദ്ധ്യാപകർ, ഗവേഷകർ
തുടങ്ങി ആതുരശുശ്രൂഷ രംഗത്ത് ജോലിയെടുക്കുന്ന
ആളുകൾക്ക് പ്രവേശന ഫിസില്ലാതെ പരിശീലത്തിൽ പങ്കെടുക്കാം. 50 പേർ
പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിനിധികളിൽ 25 പേർ മറ്റു
ആശുപത്രികളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരായിരിക്കും.
ആശുപത്രിയിലെ വ്യക്തി സുരക്ഷ മാനഡണ്ഡങ്ങൾ, നാഷണൽ അക്രിഡിറ്റേഷൻ
വിശദാംശങ്ങൾ, തൊഴിലനുബന്ധ ആരോഗ്യപരിപാലനം തുടങ്ങിയ വിഷയങ്ങളിൽ
അതതുരംഗത്തെ 15 ൽ പരം വിദഗ്ധർ ക്ലാസെടുക്കും. 12
ന് നാഷണൽ അക്രഡിറ്റേഷൻ നേടിയ ഒരു ആശുപത്രിയും ലാബും
സന്ദർശിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

താൽപര്യമുള്ളവർ മലബാർ
കാനസർ സെന്റർ വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ
വിവരങ്ങൾക്ക് എം. സി. സി ക്ലിനിക്കൽ ലാബുമായി ബന്ധപ്പെടാം.
ഫോൺ 04902399220.