പിലിക്കോട്: പിലിക്കോട് മല്ലക്കര ശ്രീ തിയ്യാണക്കൻ തറവാട് കളിയാട്ട മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്നു വൈകീട്ട് 7.30ന് ഡോ. വത്സൻ പിലിക്കോടിന്റെ പ്രഭാഷണം. തുടർന്ന് വിവിധ തെയ്യക്കോലങ്ങളുടെ തോറ്റങ്ങൾ അരങ്ങിലെത്തും. രാത്രി 11 മണിക്ക് അച്ചൻ ദൈവം കെട്ടിയാടും. നാളെ രാവിലെ 9 മണി മുതൽ രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങൾ. ഉച്ചക്ക് അന്നദാനം.