
പരാതി അറിയിക്കണം
സർവകലാശാലയിൽ നിന്നും നേടിയ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ ഏതെങ്കിലും പി.എസ്.സി നടത്തുന്ന നിയമനങ്ങൾക്ക് അംഗീകരിക്കാത്തതായി പരാതിയുണ്ടെങ്കിൽ ആറിന് ഉച്ചയ്ക്ക് മൂന്നിന് മുമ്പ് രജിസ്ട്രാറെ ഇമെയിൽ മുഖാന്തരം അറിയിക്കണം.
പരീക്ഷാ ഫലം
രണ്ടാംസെമസ്റ്റർ പി.ജി.ഡി.സി.പി.(റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും16ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2019) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. മാർക്ക്/ഗ്രേഡ്/ഗ്രേഡ് പോയിന്റിൽ മാറ്റമുള്ള സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികൾ റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കണം.