കാഞ്ഞങ്ങാട്: മതനിരപേക്ഷ രാഷ്ട്രത്തിന് കരുത്താവുക എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ പ്രതിഷേധ തെരുവ് സമാപിച്ചു. അലാമിപ്പള്ളി പുതിയ ബസ്റ്റ് സ്റ്റാൻഡിന് സമീപത്ത് നടന്ന സമരത്തിന്റെ സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് പി.കെ. നിശാന്ത് ഉദ്ഘാടനം ചെയ്തു. കെ. അഭിരാം അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജയനാരായണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഭിജിത്ത്, നിധിൻ രാജ്, ആദർശ്, സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അൽബിൻ മാത്യു സ്വാഗതം പറഞ്ഞു.