തൃക്കരിപ്പൂർ: അഞ്ചു ദിവസങ്ങളായി നടന്നുവന്ന കണ്ണങ്കൈ നാടക വേദിയുടെ സംസ്ഥാന നാടകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. സമാപന ദിവസമായ ഇന്ന് രാത്രി 7.30ന് കണ്ണങ്കൈ നാടക വേദി വനിതാവേദിയുടെ നാടകം ജോക്കി അരങ്ങിലെത്തും. തുടർന്ന് നാടൻ കലാമേള നാട്ടറിവ് പാട്ടുകൾ അവതരിപ്പിക്കും. വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വാസു ചേറോട് ഉദ്ഘാടനം ചെയ്യും. നാടകപ്രവർത്തകൻ ഗിരീഷ് ഗ്രാമിക മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ നേതാക്കന്മാർ പങ്കെടുക്കും.