കാഞ്ഞങ്ങാട്: ജനുവരി 8ന്റെ അഖിലേന്ത്യാ പണിമുടക്കിന്റെ സന്ദേശവുമായി വ്യാപാരസ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവ സന്ദർശിച്ച് സംയുക്ത സമരസമിതി പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കാറ്റാടി കുമാരൻ, കരീം കുശാർനഗർ, ഡി.വി അമ്പാടി, പി. മനോജ്, സി.കെ കൃഷ്ണൻ, എം.ആർ ദിനേശൻ, കെ. നീധിഷ്, ആർ.എസ്. അഷീഷ്, ജിതിൻ രാജ്, പി. നിധിൻ എന്നിവർ സ്‌ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.