ചെറുവത്തൂർ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന സി.പി.എം ജില്ലാ പാർട്ടി സ്‌കൂൾ കയ്യൂർ രക്തസാക്ഷി ഹാളിൽ ആരംഭിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.കെ രാഗേഷ് എം.പി ഭൗതികവാദ സമീപനം എന്ന വിഷയത്തിൽ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. കെ.പി സതീഷ്ചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ. സുധാകരൻ സ്വാഗതം പറഞ്ഞു. കെ.പി സതീഷ്ചന്ദ്രൻ, കെ.വി കുഞ്ഞിരാമൻ എന്നിവരും ക്ലാസെടുത്തു. പി. ജനാർദനൻ, കെ.ആർ ജയാനന്ദ, അഡ്വ. പി.പി ശ്യാമളാദേവി എന്നിവർ സംസാരിച്ചു. ഇന്ന് എം.വി ബാലകൃഷ്ണൻ, ഡോ. വി.പി.പി മുസ്തഫ, വി.കെ രാജൻ, ടി.കെ രവി എന്നിവർ എന്നിവർ ക്ലാസെടുക്കും. ജില്ല കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവരാണ് ക്ലാസിൽ പങ്കെടുക്കുന്നത്. നാളെ സമാപിക്കും.