തളിപ്പറമ്പ്: തളിപ്പറമ്പ് പുഷ്‌പോത്സവം അഞ്ചിന് സമാപിക്കും. തളിപ്പറമ്പ് അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചിറവക്കിൽ നടന്നുവരുന്ന പുഷ്‌പോത്സവത്തിൽ

അഞ്ചിന് വൈകുന്നേരം 5.30 ന് നടക്കുന്ന സമാപന സമ്മേളനം തളിപ്പറമ്പ് സബ്കളക്ടർ എസ്.ഇലക്യ ഉദ്ഘാടനം ചെയ്യും. അഗ്രിഹോർട്ടി കൾച്ചർ സൊസൈറ്റി ചെയർമാൻ എം.പി.കൃഷ്ണൻ അധ്യക്ഷത വഹിക്കും. തുടർന്ന് രാത്രി ഏഴിന്
തൃത്തസംഗീത പരിപാടിയും നടക്കും. പൂന്തോട്ട നിർമ്മാണത്തിനും സംരക്ഷണത്തിനും പച്ചക്കറി കൃഷിക്കും ഉപയുക്തമായ നിരവധി സ്റ്റാളുകൾ പുഷ്‌പോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. ഫുഡ്‌കോർണർ, ഫ്‌ളയിംഗ് ഏരിയ എന്നിവയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.