ഇരിട്ടി: ആറളം ഗ്രാമ പഞ്ചായത്തിലെ ആറളം ഫാം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.
ഫാം ഏഴാം ബ്ലോക്കിൽ ഒന്നേകാൽ കോടി രൂപ ചെലവിട്ടാണ് കുടുംബാരോഗ്യ കേന്ദ്രം നിർമ്മിച്ചത്. ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ. എൽ. സരിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ . ടി. റോസമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിനടുപറമ്പിൽ ,ഡി എം ഒ ഡോ. കെ. നാരായണ നായിക് ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധൻ ,ത്രേസ്യാമ്മകൊങ്ങോല, ആറളം ഫാം എം ഡി ബിമൽ ഘോഷ് തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലയിൽ 50 പി.എച്ച്.സികൾ കൂടി:മന്ത്രി

ആറളം: ജില്ലയിൽ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന്
ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആർദ്രം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് ആരോഗ്യമുള്ള ശരീരവും മനസ്സും ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കലാണ്. കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ വൈകിട്ട് വരെ ഡോക്ടർമാരുടെ സേവനം ഉണ്ടാവും. കിടത്തി ചികിത്സ ഇല്ലെങ്കിലും നിരീക്ഷണം മുറി ഉൾപ്പെടെയുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

പടം ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ പണിത കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു)