ആലക്കോട് : സ്‌പെഷ്യൽ ഗ്രേഡ് പഞ്ചായത്തായ ആലക്കോടിന്റെ സ്വന്തം കമ്മ്യൂണിറ്റി ഹാൾ ഈ നാടിന് അപമാനകരമായ കാഴ്ചയായി തുടങ്ങി വർഷങ്ങൾ കഴിഞ്ഞു.
മുപ്പതാണ്ട് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ കണ്ടാൽ അതിന്റെ ഇരട്ടി കാലപ്പഴക്കമുണ്ടെന്ന് ആരുംപറയും. ഏതുസമയത്തും നിലംപൊത്തുമെന്ന മട്ടിൽ മുടന്തി നിൽക്കുകയാണ് മാസത്തിൽ ഒരുതവണയെങ്കിലും വലിയ യോഗങ്ങൾ നടന്നുവരുന്ന ഈ കെട്ടിടത്തിൽ.
മന്ത്രിമാർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ മാസത്തിൽ ഒരുതവണയെങ്കിലും പഞ്ചായത്ത് തല പരിപാടികൾക്കായി ഈ ഹാളിൽ എത്താറുണ്ട്.
നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കാനുള്ള പദ്ധതി ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. കെ.സി. ജോസഫ് എം. എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും ഒന്നരകോടിയും പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു കോടിയും ചേർത്ത് രണ്ടരക്കോടി രൂപയാണ് എസ്റ്റിമേറ്റ് . പക്ഷേ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയാതെ കെട്ടിടനിർമ്മാണം നടക്കില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.