രാവണീശ്വരം: കളരിക്കാൽ ശ്രീ മുളവന്നൂർ ഭഗവതി ക്ഷേത്രം നാരന്തട്ട തറവാട് ഉപദേവസ്ഥാനം കളരിക്കാൽ താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിെൻറ ഭാഗമായി ജൈവകൃഷിക്ക് വിത്തിറക്കി. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ. മുരളീധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ട്രഷറർ സി. ബാലൻ, നാരായണൻ വെളിച്ചപ്പാടൻ, എം. കുഞ്ഞിരാമൻ, എം. കൃഷ്ണൻ തോട്ടത്തിൽ, എ. തമ്പാൻ മക്കാക്കോട്, എൻ. ബാലകൃഷ്ണൻ നമ്പ്യാൻ, വി.വി മുകുന്ദൻ, രാജേന്ദ്രൻ കോളിക്കര, രവീന്ദ്രൻ രാവണേശ്വരം, ഗീതാ ബാലൻ, പുഷ്പ ഗോവിന്ദൻ, ക്ഷേത്ര സ്ഥാനികർ എന്നിവർ പ്രസംഗിച്ചു. ജന. കൺവീനർ ടി. ശശിധരൻ സ്വാഗതവും ടി.വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

കളരിക്കാൽ താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ജൈവകൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ വിത്ത് നട്ട് ഉദ്ഘാടനം ചെയ്യുന്നു.