നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ കൂട്ടത്തിലറ വിഷ്ണുമൂർത്തി ക്ഷേത്രം പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന്റെ മുന്നോടിയായി മാതൃസംഗമം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ കെ.സി. മാനവർമ്മ രാജ ഉദ്ഘാടനം ചെയ്തു. മാതൃസമിതി ചെയർപേഴ്‌സൺ ടി.വി. സരസ്വതി അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി.യു. രാമകൃഷ്ണൻ, അഡ്വ. കെ.കെ. നാരായണൻ, പി. ഭാർഗ്ഗവി, പി.വി. നാരായണൻ, കെ. ശ്യാമള, ടി.വി നാരായണൻ എന്നിവർ സംസാരിച്ചു.

വടയന്തൂർ കഴകത്തിലെ

കാരണവർ സ്ഥാനമേറ്റു

നീലേശ്വരം : ഇരുപത്തിരണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തട്ടാച്ചേരി വടയന്തൂർ കഴകത്തിലെ പുതിയപറമ്പൻ കാരണവരായി പയ്യന്നൂർ സ്വദേശി പി.വി. രവി സ്ഥാനമേറ്റു. നീലേശ്വരം രാജവംശത്തിലെ കെ.സി.രവിവർമ്മ രാജയിൽ നിന്ന് കച്ചും കഠാരവും സ്വീകരിച്ചാണ് സ്ഥാനമേറ്റത്. ആചാരമേറ്റശേഷം ക്ഷേത്രത്തിലെത്തിയ കാരണവർക്ക് ക്ഷേത്രം തന്ത്രി മയ്യിൽ ദിലീപ് വാഴുന്നവർ തീർത്ഥവും പ്രസാദവും നൽകി.
പെരുങ്കളിയാട്ട ദിനങ്ങളിലെത്തുന്ന ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, വൈരജാതൻ, മഡിയൻ, ക്ഷേത്രപാലകൻ എന്നീ തെയ്യങ്ങൾക്ക് കൊടിയിലയും ആയുധവും നൽകേണ്ടത് കച്ചും കഠാരവും ധരിച്ച പുതിയപറമ്പൻ കാരണവരാണ്. പെരുങ്കളിയാട്ടത്തിൽ അരങ്ങിലെത്തുന്ന തെയ്യക്കോലങ്ങൾക്ക് തിരുമുടി തീർക്കാനുള്ള കവുങ്ങ് ഇന്ന് പാലായിൽ നിന്ന് ക്ഷേത്രേശന്മാരും ഭക്തന്മാരും വടയന്തൂർ കഴകത്തിലേക്കെത്തിക്കും. 2020 ഫെബ്രുവരി 5 മുതൽ 11 വരെയാണ് വടയന്തൂർ കഴകത്തിൽ പെരുങ്കളിയാട്ട മഹോത്സവം നടക്കുന്നത്.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി കേന്ദ്ര– സംസ്ഥാന-പൊതുമേഖലാ ജീവനക്കാരും അധ്യാപകരും കാസർകോട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്.

കെ.പി.എ.സിയുടെ മുടിയനായ പുത്രൻ എന്ന നാടകത്തിൽ നിന്ന്

എസ്.എഫ്‌.ഐ പ്രതിഷേധ തെരുവ് സമാപന സമ്മേളനം ഡി.വൈ.എഫ്‌.ഐ ജില്ല പ്രസിഡന്റ് പി.കെ. നിശാന്ത് ഉദ്ഘാടനം ചെയ്യുന്നു

കാസർകോട് നടന്ന ജില്ല ശരീര സൗന്ദര്യ മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായ കാഞ്ഞങ്ങാട് ഹനുമാൻ ജിംനേഷ്യം ടീം