ചെറുവത്തൂർ: ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ പതിക്കാൽ പുഴ രണ്ടാഘട്ടം ശുചീകരിക്കുന്നു. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 11 ന് രാവിലെ 8 മണി മുതൽ നടക്കുന്ന ശുചീകരണ പ്രവൃത്തിയിൽ വിവിധ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കും. ഇതിന്റെ മുന്നോടിയായി ഇന്നലെ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. പ്രമീള, വി.വി. സുനിത, ഒ.വി. നാരായണൻ, കെ.വി. ജനാർദ്ദനൻ, വത്സല, ടി.വി. പ്രകാശൻ സംസാരിച്ചു.