ചെറുപുഴ: കാർഷിക മേഖലയോട് കേന്ദ്ര സർക്കാർ കാട്ടുന്ന നയം തിരുത്തുക, റബ്ബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വന്യ മൃഗ ശല്യത്തിൽ നിന്നും കൃഷിയെയും കർഷകരെയും രക്ഷിക്കുക, കർഷക പക്ഷ ബദൽ നയം നടപ്പിലാക്കുന്ന എൽ.ഡി.എഫ് സർക്കാരിന് കരുത്തുപകരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നടത്തുന്ന സംയുക്ത കർഷകമാർച്ച് ഇന്ന് ആരംഭിക്കും. രാവിലെ 2:30ന് ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്ത് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്യും. സ്ഥിരമായി ആയിരം പേർ അണിനിരക്കുന്ന മാർച്ച് ജനുവരി 7ന് വൻ കർഷക റാലിയോടെ പയ്യാവൂരിൽ സമാപിക്കും.

കടന്നപ്പള്ളി മുച്ചിലോട്ട് കാവിൽ ഇന്നലെ നടന്ന മംഗലകുഞ്ഞുങ്ങളോട് കൂടിയ തോറ്റം കൂടിയാട്ടം


തലശ്ശേരി ആശുപത്രിയെ അധികാരികൾ അവഗണിക്കുന്നു. അഡ്വ. സി. ടി സജിത്ത്.

തലശ്ശേരി : ജനറൽ ആശുപത്രിയിലെ ഒഴിവുള്ള തസ്തികകളിൽ ജീവനക്കാരെ നിയമിക്കാതെ ഭരണച്ചുമതലയുള്ള നഗരസഭ പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുകയാണെന്ന് അഡ്വ. സി. ടി സജിത്ത്
താലൂക്ക് വികസന സമിതി 'യോഗത്തിൽ ആരോപിച്ചു. ഗ്രേഡ് രണ്ടിൽ 26 ഓളം ജീവനക്കാരുടെ ഒഴിവുകൾ ഉണ്ടായിട്ടും പുതിയ നിയമനം നടത്താതെ പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ ജനറൽ ആശുപത്രിയെ തികച്ചുംശോച്യമായ അവസ്ഥയിലേക്ക് ഉത്തരവാദിത്തപ്പെട്ട നഗരസഭ അധികൃതർ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ അറ്റകുറ്റപ്പണിക്കെന്ന പേരിൽഅടച്ചിട്ടിട്ട് ഒരു വർഷം പിന്നിടുകയാണ്. ഇതിന്റെ നവീകരണ പ്രവർത്തി പൂർത്തീകരിച്ച് പ്രവർത്തന യോഗ്യമാക്കുന്നതിലും അധികൃതരുടെ അനാസ്ഥ വ്യക്തമാകുകയാണെന്നും സജിത്ത് ചൂണ്ടിക്കാട്ടി.