പയ്യന്നൂർ: ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന കാലത്ത് കലയ്ക്ക് വിലങ്ങ് വീഴ്ത്താൻ ആരെയും അനുവദിക്കരുതെന്നു നാടകകൃത്ത് ഇബ്രാഹിം വെങ്ങര പറഞ്ഞു.
പുരോഗമന കലാ സാഹിത്യ സംഘം മേഖല കമ്മറ്റി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ആർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ആക്ടിവിസ്റ്റ് ഷംന പത്മം പ്രഭാഷണം നടത്തി. പി.കെ. സുരേഷ് കുമാർ , കെ.വി. പ്രശാന്ത് കുമാർ , ഉണ്ണി കാനായി എന്നിവർ പ്രസംഗിച്ചു. പി. ഷിജിത്ത് സ്വാഗതവ്യം എം. രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കണ്ണൂർ സംഘവേദിയുടെ നാടകം 'ദേശി' അരങ്ങേറി.