പാനൂർ: ചെണ്ടയാട് നവോദയ കുന്നിൽ കിൻഫ്രയുടെ ആഭിമുഖ്യത്തിൽ വരാൻ പോകുന്ന വ്യവസായ പാർക്കിനെതിരെ വ്യാജ പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എൽ.ഡി. എഫ് പുത്തൂർ മേഖലാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുന്നോത്ത്പറമ്പ് ,മൊകേരി, പാട്യം പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന നവോദയക്കുന്നിലെ 506 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നതെന്നും ഇവിടെ ജനവാസമുള്ള വീടുകളോ കെട്ടിടങ്ങളോ അക്വിസിഷനിൽ ഉൾപ്പെടുത്തില്ല. അഞ്ചിലധികം വീടുകൾ നഷ്ടപ്പെടുകയാണെങ്കിൽ വീട് നഷ്ടപ്പെടുന്നവരോടൊപ്പം തങ്ങളുമുണ്ടാകുമെന്നും വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തവർ പറഞ്ഞു. കെ.ഇ.കുഞ്ഞബ്ദുള്ള, രവീന്ദ്രൻ കുന്നോത്ത്.എൻ കെ.അനിൽകുമാർ കെ.മുകുന്ദൻ, വി.വി അബുബക്കർ ,പ്രജീഷ് പി, കെ.കെ.ബാലൻ എന്നിവർ പങ്കെടുത്തു.