കാസർകോട്: ദിനംപ്രതിയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കാസർകോട് താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ഡീസൽ വില വർധനവും വരുമാനക്കുറവും കാരണം ദൈനം ദിന ചെലവുകൾക്ക് പോലും തികയാതെ പല ബസുകളും സർവീസ് നിറുത്തി വെച്ചിരിക്കുകയാണ്. വിലവർദ്ധന തുടരുന്ന പക്ഷം താലൂക്കിലെ ബസുകളുടെ സർവീസ് നിറുത്തി വെക്കേണ്ടിവരുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ എൻ.എം. ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. ശങ്കര നായ്ക്, കെ. ഗിരീഷ്, തരാനാഥ്, എം.എ. അബ്ദുള്ള, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.