തളിപ്പറമ്പ: സി.പി.ഐ, എ.ഐ.ടി.യു.സി നേതാവും റിട്ട. റെയിൽവേ സൂപ്രണ്ടുമായിരുന്ന പാലക്കുളങ്ങര മംഗള റോഡിലെ പി.വി.എസ് നമ്പ്യാർ (86) നിര്യാതനായി. എ.ഐ.ടി.യു.സി. റെയിൽവെ എംപ്ലോയീസ് യൂണിയൻ ദേശീയ സെക്രട്ടറി, എ.ഐ.ടി.യു.സി. ജില്ലാ കമ്മിറ്റി അംഗം, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, തളിപ്പറമ്പ പൗരവേദി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കെ.കെ. രമാമണിയമ്മ, മക്കൾ: കെ.കെ.മോഹനൻ (എം.ഡി, മംഗള കറി പൗഡർ) കെ.കെ. ഗീത, കെ.കെ. ദിനേശൻ, കെ.കെ ശ്രീകുമാർ ( മംഗള കറി പൗഡർ) കെ.കെ. സുധ, കെ.കെ. ഉഷ. മരുമക്കൾ: പി.വി പവിത്രൻ, വി.വി. രവി കൃഷ്ണൻ (ദുബായ്) കെ.സി. മധുസൂദനൻ (വക്കീൽ തളിപ്പറമ്പ) പി.എം. ഭവിത, എം.ടി. ശ്രീവിദ്യ, കെ.എം. ലൗലി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വട്ടപ്പാറ എൻ.എസ്.എസ് ശ്മശാനത്തിൽ.