ശ്രീകണ്ഠപുരം: ചെങ്കൽ വ്യവസായി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മലപ്പട്ടം കൊളന്തയിലെ പി. തമ്പാൻ (64) നിര്യാതനായി. പരേതരായ എം. അനന്തൻ നമ്പ്യാരുടെയും, പാലക്കിൽ നാരായണി അമ്മയുടെയും മകനാണ്. ദീർഘകാലം സി.പി.എം ഇരിക്കൂർ ലോക്കൽ സെക്രട്ടറിയും മലപ്പട്ടം ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ കെ.എസ്.വൈ.എഫ്, സി.ഐ.ടി.യു എന്നീ സംഘടനകൾ കെട്ടിപ്പടുക്കുന്നതിൽ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. അടിയന്തരവസ്ഥ കാലത്ത് കൊടിയ പീഡനങ്ങൾ അനുഭവിച്ച വ്യക്തിയാണ്.
സി.പി.എം ശ്രീകണ്ഠപുരം മുൻ ഏരിയാ സെക്രട്ടറി കെ.ആർ. കുഞ്ഞിരാമന്റെ മകൾ കെ.കെ. ലളിതയാണ് ഭാര്യ. മക്കൾ: ദിവ്യ, ദിജേഷ്. മരുമക്കൾ: എം. രഞ്ജിത്ത് കുമാർ (മയ്യിൽ), ഡോ: രേഷ്മ (കാവുമ്പായി). സഹോദരങ്ങൾ: പാർവ്വതിയമ്മ (പരിക്കളം), ജാനകി (കല്യാട്), വേലായുധൻ (പടിയൂർ).