നീലേശ്വരം: വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിനിടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡിലെ ഓർച്ച ഭാഗങ്ങളിൽ കുടിവെള്ളം മുട്ടിയിട്ട് ആഴ്ചകൾ. അതസമയം പൈപ്പ് പൊട്ടിയകാര്യം വൈദ്യുതി വകുപ്പ് യഥാസമയം വാട്ടർ അതോറിറ്റിയെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. ഇവിടെയുള്ള കിണറുകളിൽ നഞ്ചുകലർന്ന ഉപ്പുരസത്തോടെയുള്ള വെള്ളമായതിനാൽ കുടിക്കാൻ പറ്റുകയുമില്ല.

വൈദ്യുതി കേബിൾ വലിക്കുന്നതിനിടയിൽ കുടിവെള്ളം കൊണ്ടു പോകുന്ന പൈപ്പ് മിക്കയിടങ്ങളിലും പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാൻ കാരണമായി വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. പൈപ്പ് പൊട്ടിയ വിവരം ആദ്യം വാട്ടർ അതോറിറ്റി അധികൃതർ അറിഞ്ഞതുമില്ല.വൈദ്യുതി വകുപ്പ് അധികൃതർ കേബിൾ ഇടാൻ കുഴിക്കുമ്പോൾ പൈപ്പ് പൊട്ടിയ വിവരം വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ച തുമില്ല. രണ്ടു് വകപ്പ് അധികൃതരുടെ കെടുകാര്യസ്ഥത കൊണ്ട് ഒരാഴ്ചയായി ഓർച്ച ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാതെ 200 ഓളം കുടുംബങ്ങൾ അലയുകയാണ്. സ്ഥലം കൗൺസിലറും കുടിവെള്ളം കിട്ടാത്ത വിവരം അറിഞ്ഞതുമില്ല.

കുടിവെള്ളം കിട്ടാതെ 200 കുടുംബങ്ങൾ

വാട്ടർ അതോറിറ്റിയുടെ രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തെ കിണറിൽ നിന്നും പമ്പു ചെയ്ത് രാജാ റോഡിലുള്ള കൃഷിഭവൻ പരിസരത്തെ ടാങ്കിൽ വെള്ളം നിറച്ചാണ് ഓർച്ച ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്. 200 ഓളം കുടുംബങ്ങളാണ് ഈ വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നത്.

വർക്കിംഗ് ഗ്രൂപ്പ് യോഗം ഇന്ന്
കാഞ്ഞങ്ങാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ 2020-21 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ഇന്ന് രാവിലെ 10.30 ന് നഗരസഭ ടൗൺ ഹാളിൽ വെച്ച് ചേരുമെന്ന് നഗരസഭ ചെയർമാൻ വി.വി.രമേശൻ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതി: സംയുക്ത

ജമാഅത്ത് സർവകക്ഷി യോഗം ഇന്ന്

കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവയ്ക്കെതിരെ പ്രചാരണ പ്രക്ഷോഭ പരിപാടികൾ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് കൂടിയാലോചിക്കാൻ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തിട്ടുള്ള എല്ലാ രാഷ്ട്രീയ സാമുദായിക സാമൂഹിക സംഘടനകളുടെയും യോഗം ഇന്ന് വൈകുന്നേരം 4 ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് എന്നിവർ അറിയിച്ചു.