പാപ്പിനിശ്ശേരി: 16.45 കോടി രൂപ ചിലവിൽ171 മീറ്റർ നീളവും 11.05 മീറ്റർ വീതിയിലും ഇരിണാവിൽ നിർമ്മിച്ച പാലം മന്ത്രി ജി.സുധാകരൻ തുറന്നുകൊടുത്തു.
ചടങ്ങിൽ ടി .വി. രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാലം നിർമ്മാണ പ്രവൃത്തി മികച്ച രീതിയിൽ സമയബന്ധിതമായി പൂർത്തീകരിച്ച കോൺട്രാക്ടർ ടി.പി. അബ്ദു റഹ്മാന് മന്ത്രി ജി. സുധാകരൻ ഉപഹാരം നൽകി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, വൈസ് പ്രസിഡന്റ്് പി.പി. ദിവ്യ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വി.വി. പ്രീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.