പയ്യന്നൂർ: കേരളത്തിലെ കായിക മേഖല കുതിപ്പിന്റെ ട്രാക്കിലാണെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. പയ്യന്നൂർ നഗരസഭ കണ്ടോത്ത് കിസാൻ ഗ്രൗണ്ട് സ്റ്റേഡിയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര വർഷം കൊണ്ട് ആയിരം കോടി രൂപയുടെ വികസനമാണ് കായിക മേഖലയിൽ മാത്രം നടപ്പിലാക്കിയത്.
പ്രഭാത വ്യായാമ പരിശീലന കേന്ദ്രങ്ങൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ സായാഹ്ന വിനോദകേന്ദ്രങ്ങൾ, എന്നിവ കേരളത്തിലുടനീളം ഉടൻ യാഥാർത്ഥ്യമാക്കും. 287 കായിക പ്രതിഭകൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകി. സി. കൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായി. പി.വി. കുഞ്ഞപ്പൻ,വി. ബാലൻ, ഇന്ദലേഖ പുത്തലത്ത്, പി.പി ലീല, ടി.ഐ. മധുസൂദനൻ ,കെ.പി. മധു, കെ. ജയരാജ്, ഇ. ഭാസ്‌ക്കരൻ, പി.പി. ദാമോദരൻ , വി. ദാസൻ, ടി.ഇ ഉഷ , കെ കെ ഗംഗാധരൻ ,സി. കരുണാകരൻ , വി. എം. ദാമോദരൻ, പി. രാഘവൻ എന്നിവർ പ്രസംഗിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ സ്വാഗതവും എൻ. ഗലീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കേരളോത്സവം ഫുട്‌ബോൾ ചാമ്പ്യൻമാരായ കണ്ടോത്ത് സ്‌പോർട്‌സ് ക്ലബ്ബിനെ ചടങ്ങിൽ ഉപഹാരം നൽകി അനമോദിച്ചു. ഉദ്ഘാടനത്തിന് മന്നോടിയായി കായിക മന്ത്രിയെ ഘോഷയാത്രയായി വരവേറ്റു. പയ്യന്നൂർ എം.എൽ.എ സി കൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കിസാൻ ഗ്രൗണ്ട് സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയത്.
കണ്ടത്ത് കിസാൻ സ്റ്റേഡിയം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു