കാസര്‍കോട്: കെ.പി.ആർ റാവു റോഡ് നവീകരണത്തിനായി ഈ റോഡിലൂടെയുള്ള ഗതാഗതം പത്ത് ദിവസത്തേക്ക് നിരോധിച്ചതായി അധികൃതർ അറിയിച്ചു. 40 ലക്ഷം രൂപ ചിലവിലാണ് നവീകരണം നടക്കുന്നത്. കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ ഹെഡ്പോസ്റ്റ് ഓഫീസ് വരെയുള്ള റോഡിലാണ് ഗതാഗത നിരോധനം. കാസർകോട് നഗരസഭയാണ് 750 മീറ്റർ റോഡ് മെക്കാഡം ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നത്.