കണ്ണൂർ: ഡി.വൈ.എഫ്.ഐ. പള്ളിക്കുന്ന് മേഖലാ ജോയിന്റ് സെക്രട്ടറി ആനന്ദ് പടിക്കലി (34)ന് ക്ഷേത്രത്തിൽ വച്ച് ജോലിക്കി‌ടെ വെട്ടേറ്റു. ഇന്നലെ വൈകിട്ട് ഏഴരയോടെ പള്ളിക്കുന്ന് കാനത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ വച്ചാണ് അക്രമം. ക്ഷേത്രത്തിലെ കൗണ്ടർ ക്ളാർക്കാണ് ആനന്ദ്.

സംഭവത്തിനു പിന്നിൽ ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് ആരോപണമുണ്ട്. തു‌ടയ്ക്ക് ഗുരുതരമായി വെട്ടേറ്റ ആനന്ദ് കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ തീവ്രപരിചരണ. വിഭാഗത്തിൽ ചികിത്സയിലാണ്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.